ചാവേറാക്രമണം നടത്തി 48 മണിക്കൂറിനുള്ളിലാണ് അമേരിക്ക തിരിച്ചടി നടത്തിയിരിക്കുന്നത്.
Also Read :
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. അമേരിക്ക അഫ്ഗാനിലെ ഐഎസ് ശക്തി കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായും അറിയിച്ചു. കിഴക്കൻ അഫ്ഗാനിലെ നൻഗര്‍ഹാര്‍ പ്രവശ്യയിലാണ് ആക്രമണം നടത്തിയത്.
അതേസമയം, ഈ ആഴ്ച ആദ്യം കാബൂളിലെ വിമാനത്താവളത്തിലുണ്ടായ മറ്റൊരാക്രമണത്തിൽ പ്രതിക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. പ്രാഥമിക സൂചനകൾ അനുസരിച്ച് ഞങ്ങള്‍ ലക്ഷ്യം കൈവരിച്ചു. അതേസമയം, സാധാരണക്കാര്‍ക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും പെന്റഗൺ വ്യക്തമാക്കി.
വിമാനത്താവളത്തിലെ ആക്രമണത്തിന് പിന്നാലെ ഐഎസിന് മുന്നറിയിപ്പുമായി പ്രസിഡന്റ് ജോ ബൈഡൻ രംഗത്തു വന്നിരുന്നു.
Also Read:
കാബൂൾ വിമാനത്താളത്തിനു പുറത്തു ചാവേറാക്രമണം നടത്തിയതിനു പിന്നിൽ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും അമേരിക്കയ്ക്ക് എതിരെ പ്രവര്‍ത്തിച്ചവര്‍ക്കു മാപ്പു തരില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യുഎസ് സൈന്യം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് കാബൂളിലെ സ്ഫോടനം.
“ഈ ആക്രമണം നടത്തിയവരും അമേരിക്കയെ നോവിക്കണമെന്ന് ആഗ്രഹിക്കുന്നവരും അറിയുക. ഞങ്ങള്‍ മാപ്പു തരില്ല. ഞങ്ങള്‍ ഇത് മറക്കില്ല. നിങ്ങളെ ഞങ്ങള്‍ വേട്ടയാടി വീഴ്ത്തും. നിങ്ങള്‍ ഇതിനു വില കൊടുക്കേണ്ടി വരും.” ജോ ബൈഡൻ വൈറ്റ് ഹൗസിൽ വെച്ചു നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരെ ഹീറോകളെന്നു വിശേഷിപ്പിച്ച ബൈഡൻ ഓഗസ്റ്റ് 31 വരെ കാബൂളിൽ നിന്ന് രക്ഷാപ്രവര്‍ത്തനം തുടരുമെനനും അറിയിച്ചു. “ഭീകരരെ കണ്ട് ഞങ്ങള്‍ ഭയന്നോടില്ല. ഞങ്ങളുടെ ദൗത്യം അവസാനിപ്പിക്കാൻ അവരെ അനുവദിക്കുകയുമില്ല. രക്ഷാപ്രവര്‍ത്തനം തുടരുക തന്നെ ചെയ്യും.” ബൈഡൻ പറഞ്ഞിരുന്നു.
Also Read :
സ്ഫോടനത്തിൽ 13 അമേരിക്കൻ പട്ടാളക്കാരുടെ അടക്കം 169 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. വ്യാഴാഴ്ച വൈകിട്ട് തുടര്‍ച്ചയായി രണ്ട് സ്ഫോടനമാണ് വിമാനത്താവളത്തിന് മുന്നിലുണ്ടായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ആളുകളില്‍ താലിബാന്‍ ഭീകരരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.