ലീഡ്സ്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജീവനായി പൊരുതുന്നു. രണ്ട് ദിവസം ബാക്കിയിരിക്കെ ഇന്ത്യ റൺ 139 പിറകിലാണ്. ചേതേശ്വർ പൂജാരയും (91) ക്യാപ്റ്റൻ വിരാട് കോഹ്ലിയും (45) ചേർന്നാണ് രക്ഷാപ്രവർത്തനം. ഇംഗ്ലണ്ടിന് 354 റൺ ഒന്നാം ഇന്നിങ്ങ്സ് ലീഡ് ലഭിച്ചു. സ്കോർ ഇന്ത്യ 78, 2–215. ഇംഗ്ലണ്ട് 432.
കൂറ്റൻ ലീഡിന് മുമ്പിൽ അമ്പരക്കാതെ രണ്ടാം ഇന്നിങ്ങ്സ് തുടങ്ങിയ ഇന്ത്യക്ക് എട്ട് റണ്ണെടുത്ത കെ എൽ രാഹുലിനെയും 59 റണ്ണെടുത്ത രോഹിത് ശർമയേയും നഷ്ടമായി. രോഹിതും പൂജാരയും ചേർന്ന് 82 റണ്ണടിച്ചു. പൂജാരയും കോഹ്–ലിയും മൂന്നാംവിക്കറ്റിൽ പുറത്താകാതെ 99 റണ്ണടിച്ചു. പൂജാര 180 പന്തിലാണ് സെഞ്ചുറിക്കരികെ എത്തിയത്. 19–ാം സെഞ്ചുറിയാണ് ലക്ഷ്യം.
മൂന്നാം ദിവസം ഒമ്പത് റൺകൂടി ചേർത്ത് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്ങ്സ് 432 റണ്ണിൽ അവസാനിച്ചു. ഇന്ത്യക്കായി മുഹമ്മദ് ഷമി നാല് വിക്കറ്റെടുത്തു. ബുമ്ര, സിറാജ്, രവീന്ദ്ര ജഡേജ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.