കൊച്ചി
സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ സെപ്തംബർ ഒന്നുമുതൽ ഇൻസുലിൻ ഉൽപ്പന്നങ്ങളുടെ വില കുറയുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. 20 മുതൽ 24 ശതമാനംവരെയാണ് വിലക്കുറവ്. റേഷൻ കാർഡുമായി വരുന്നവർക്ക് ഒരുതവണ 1000 രൂപവരെ ഇളവ് ലഭിക്കും.
അബോട്ട് ഇന്ത്യ ലിമിറ്റഡ്, ബയോകോൺ ബയോളജീസ്, ഇലി ലില്ലി, ലുപിൻ ലിമിറ്റഡ്, സനോഫി, വോക്ക് ഹാർടറ്റ് തുടങ്ങിയവയുടെ ഉൽപ്പന്നങ്ങൾക്കാണ് വിലക്കുറവ്. മുൻഗണനാ വിഭാഗത്തിലെ കാർഡ് ഉടമകൾക്കും ചികിത്സാർഥം ഈ വിഭാഗത്തിലേക്ക് മാറിയവർക്കും എല്ലാ മരുന്നുകൾക്കും 25 ശതമാനം വിലക്കുറവുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.