പോലീസിനെതിരെ പ്രതികരിച്ചാൽ ഇല്ലാത്ത കേസിൽ കുടുക്കുമെന്നും വീട്ടിൽ ഇരുത്തില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തുക ആയായിരുന്നുവെന്ന് ഇ ബുൾ ജെറ്റ് സഹോദരന്മാരായ ലിബിനും എബിനും ആരോപിക്കുന്നു.
Also Read :
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും തങ്ങളുടെ ലൈസൻസ് റദ്ദാക്കാനുള്ള നോട്ടീസ് നിലനിൽക്കുന്നത് അല്ലെന്നുമാണ് സഹോദരങ്ങള്‍ പുതിയ വീഡിയോയിലൂടെ വാദിച്ചു. ആഭിഭാഷകന് ഒപ്പമുള്ള വീഡിയോയിലാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ പ്രതികരണം. മറ്റൊരു സംസ്ഥാനത്ത് നടന്ന കാര്യത്തിന് ഇവിടെ എങ്ങനെയാണ് നടപടി എടുക്കുകയെന്നാണ് അവര്‍ ചോദിച്ചു.
വടക്കേന്ത്യയിലൂടെ വ്ലോഗര്‍മാര്‍ അപകടകരമായ രീതിയിൽ അമിത വേഗത്തിൽ വാഹനമോടിക്കുകയും ആംബുലൻസ് എന്ന വ്യാജേന സൈറണും എയര്‍ഹോണും മുഴക്കി പരിഭ്രാന്തി മുഴക്കി യാത്ര ചെയ്യുന്നതിന്റെ വീഡിയോ വന്നതിന്റെ വീഡിയോ നേരത്തെ വ്ലോഗിലൂടെ ഇവര്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന്, ദൃശ്യങ്ങള്‍ ബിഹാര്‍ പോലീസിന് കൈമാറുകയും ചെയ്തിരുന്നു.
ജാമ്യത്തിൽ നിന്നുമിറങ്ങിയ ശേഷം സഹോദരങ്ങള്‍ പുറത്തിറക്കുന്ന രണ്ടാമത്തെ വീഡിയോ ആണ് ഇത്. തങ്ങള്‍ക്കെതിരെ നടക്കുന്നത് ആസൂത്രിതമായ വേട്ടയാടലാണെന്ന് ആരോപിച്ചായിരുന്നു ഇവരുടെ ആദ്യ വീഡിയോ.
Also Read :
ചില മാഫിയകള്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നൽകിയെന്നും ഇവര്‍ വീഡിയോയിൽ ആരോപിച്ചിരുന്നു. അറിവില്ലായമ ചൂഷണം ചെയ്ത് നിയമ സംവിധാനങ്ങള്‍ ക്രൂശിക്കുന്നു. കഞ്ചാവിനെതിരെ പ്രചാരണം നടത്തിയവരാണ് തങ്ങളെന്നും ഇവര്‍ പറയുന്നു.
തങ്ങള്‍ക്കെതിരെ വേട്ടയാടൽ തുടരുകയാണെങ്കിൽ വാൻ ലൈഫ് നിർത്തി കേരളത്തിലെ അഴിമതിയും ഉദ്യോഗസ്ഥരുടെ അനധീകൃതമായ സ്വത്ത് സമ്പാദനവും പുറത്തുകൊണ്ടുവരുമെന്ന് അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയതിൽ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ആർടി ഓഫീസിൽ ബഹളം വയ്ക്കുകയായിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തത്സമയം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
Also Read :
ആർടി ഓഫിസിൽ അതിക്രമിച്ചു കയറിയതിനും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് സഹോദരങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ ഇവരെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ രംഗത്തുവന്നു. കേരളം കത്തിക്കുമെന്ന് അടക്കമുള്ള കലാപാഹ്വാനം നടത്തിയ ആരാധകരേയും അറസ്റ്റ് ചെയ്തിരുന്നു.