ലണ്ടൻ
കരാർ അവസാനിക്കുന്നതോടെ മാഞ്ചസ്റ്റർ സിറ്റി വിടുമെന്നും അടുത്തതായി ദേശീയ ടീമിനെ പരിശീലിപ്പിക്കാനാണ് ആഗ്രഹമെന്നും പെപ് ഗ്വാർഡിയോള. 2023ൽ സിറ്റിയുമായുള്ള സ്പാനിഷ് പരിശീലകന്റെ കരാർ അവസാനിക്കും. ‘ക്ലബ് ഫുട്ബോളിൽനിന്ന് താൽക്കാലികമായി ഇടവേള ആഗ്രഹിക്കുന്നു. സാധ്യതയുണ്ടെങ്കിൽ ഇനിയൊരു ദേശീയ ടീമിന്റെ കോച്ചാകാനാണ് ആഗ്രഹം’–ഗ്വാർഡിയോള പറഞ്ഞു.
ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകൻ 13 വർഷത്തെ പരിശീലകജീവിതത്തിൽ 31 കിരീടങ്ങൾ നേടി. ബാഴ്സലോണ, ബയേൺ മ്യൂണിക്ക് ടീമുകളുടെയും ചുമതല വഹിച്ചു. 2016 മുതൽ സിറ്റിയിലുണ്ട്.