കൊച്ചി > ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അടിയന്തര നടപടി സ്വീകരിക്കാനും ഭാവിയില്‍ ആവര്‍ത്തിക്കില്ലന്ന് ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു. സമീപകാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായ അതിക്രമം കണക്കിലെടുത്താണ് കോടതിയുടെ നിര്‍ദ്ദേശം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണം അവരുടെ മനോവീര്യം തകര്‍ക്കുമെന്നും ഇത് ചികിത്സാ മേഖലയെ ബാധിക്കുമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. സ്വകാര്യ ആശുപതികളുടെ കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതി ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമ വിഷയത്തില്‍ ഇടപെട്ടത്. ചികിത്സാ നിരക്ക് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തുടരാനും കോടതി നിര്‍ദേശിച്ചു.