മലപ്പുറം > ഖിലാഫത്ത് സമരത്തെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ തുടങ്ങി രക്തസാക്ഷികളെയും ചരിത്ര നിഘണ്ടുവില്‍ നിന്നും വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെ വാരിയന്‍കുന്നത്തിന്റെ കുടുംബ കൂട്ടായ്മയായ ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന് ധര്‍ണ്ണ നടത്തി. മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ എ പി അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ദേശീയ ചരിത്രത്തില്‍ യതൊരു പങ്കുമില്ലാത്ത ഇല്ലാത്ത സംഘപരിവാര്‍ ചരിത്രത്തെ വക്രീകരിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഐസിഎച്ച്ആറിന്റെ പുതിയ നീക്കമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി പി ഇബ്രാഹിം വള്ളുവങ്ങാട് അധ്യക്ഷനായി. സി പി ഇസ്മായില്‍, സി പി അബ്ദുല്‍ വഹാബ് എന്നിവര്‍ സംസാരിച്ചു.