ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ടോട്ടൻഹാമിൽ തുടരാൻ തീരുമാനിച്ച സാഹചര്യത്തിൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി മാഞ്ചസ്റ്റർ സിറ്റി കരാർ ഒപ്പിടാൻ സാധ്യത തുറക്കുന്നതായി വിവിധ മാധ്യമ റിപ്പോർട്ടുകൾ.
ബുധനാഴ്ചയാണ് താൻ ഈ സീസണിലും ടോട്ടനമിന് വേണ്ടി തുടരുന്നതായി ഹാരി കെയ്ൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതോടെ ട്രാൻസ്ഫർ വിൻഡോയിലൂടെ കെയ്ൻ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുമെന്നുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായി.
സെർജിയോ അഗ്യൂറോ ബാർസലോണയിലേക്ക് ചേക്കേറിയതിനു പിന്നാലെ നല്ലൊരു സ്‌ട്രൈക്കറിന് വേണ്ടിയുള്ള തിരച്ചിലിലാണ് സിറ്റി. റൊണാൾഡോയാണെങ്കിൽ അടുത്ത സീസണിലേക്കുള്ള കരാർ ഒപ്പിട്ടിട്ടില്ല. യുവന്റസ് റൊണാൾഡോയെ കൊടുത്ത് താരത്തിന് നൽകുന്ന ഭീമൻ തുക ലാഭിക്കാനുമുള്ള ശ്രമത്തിലാണ്.
Also read: വിജയഗോളും ആഘോഷവും, പിന്നാലെ വില്ലനായി വാര്‍; റൊണാള്‍ഡോയുടെ നിരാശ
സ്കൈസ്പോർട്സിന്റെ റിപ്പോർട്ട് പ്രകാരം ഫ്രീ ട്രാൻസഫറിലൂടെ റൊണാൾഡോയെ പ്രീമിയർ ലീഗിലേക്ക് എത്തിക്കാൻ സിറ്റി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു സീസണിൽ 15 മില്യൺ യൂറോ സാലറിയിൽ രണ്ടു വർഷത്തെ കരാർ ഓഫർ ചെയ്യാനാണ് ക്ലബ്ബിന്റെ ഉദ്ദേശം.
കഴിഞ്ഞ ആഴ്ച ട്രാൻസ്ഫർ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയായി റിയൽ മാഡ്രിഡിലേക്ക് ഇല്ലെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കിയിരുന്നു.
The post റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്? സാധ്യത തുറക്കുന്നുവെന്ന് റിപ്പോർട്ടുകൾ appeared first on Indian Express Malayalam.