കാബൂൾ > കാബൂളിൽ മാധ്യമപ്രവർത്തകന് താലിബാന്റെ ക്രൂരമർദനം. അഫ്ഗാനിസ്ഥാനെ ആദ്യ സ്വതന്ത്ര വാർത്താ ചാനലായ ടോളോ ന്യൂസിന്റെ സിയാർ യാദ് ഖാനാണ് മർദനമേറ്റത്.
കാബൂളിൽ മാധ്യമ പ്രവർത്തകനെ താലിബാൻ മർദിച്ചുകൊന്നതായാണ് ആദ്യം പ്രചരിച്ച വാർത്ത. മരണ വാർത്ത നിഷേധിച്ച് സിയാർ യാദ് ഖാൻ തന്നെ രംഗത്തുവന്നു. എന്നാൽ റിപ്പോർട്ടിങ്ങിനിടെ തോക്കിന്റെ മുന്നിൽ നിർത്തി മർദിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു