തിരുവനന്തപുരം> അരുവിക്കരയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കളത്തറ സ്വദേശി വിമല(68)യെയാണ് ഭർത്താവ് ജനാർദ്ദനൻ വെട്ടിക്കൊന്നത്. ഇയാളെ കസ്റ്റഡിയിൽ എടുത്തു.
ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്ന് പറയുന്നു. ഇന്നലെ രാത്രിയും വാക്കേറ്റം ഉണ്ടായി. തുടർന്ന് വാക്കത്തികൊണ്ട് ജനാർദ്ദനൻ വിമലയെ വെട്ടുകയായിരുന്നു. കഴുത്തിൽ വെട്ടുകൊണ്ട വിമല ഉടനെ മരിച്ചു.