കോഴിക്കോട്: കോവിഡ് കേസുകൾ കുതിച്ചുയരുന്ന കേരളത്തിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ചികിത്സാ സംവിധാനങ്ങളിൽ ആശങ്ക. സർക്കാർ ആശുപത്രികളിലാണ് കോവിഡ് ഐ.സി.യുവിനും വെന്റിലേറ്ററുകൾക്കും ക്ഷാമം നേരിട്ട് തുടങ്ങിയത്. ആറ് ജില്ലകളിൽ പത്തിൽ താഴെ ഐസിയു ബെഡുകൾമാത്രമാണ് ഇനി ഒഴിവുള്ളത്.
കൊല്ലം ജില്ലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. കോവിഡ് ജാഗ്രതാ പോർട്ടലിൽ ലഭ്യമായ കണക്കുകൾ പ്രകാരം കൊല്ലത്ത് ഒരു സർക്കാർ ആശുപത്രിയിലും ഐ.സി.യുവും വെന്റിലേറ്ററും ഒഴിവില്ല. 62 വെന്റിലേറ്ററും 94 ഐ.സി.യുവും രോഗികളെ കൊണ്ട് നിറഞ്ഞു. തൃശ്ശൂർ ജില്ലയിലെ സർക്കാർ സംവിധാനത്തിൽ ഒഴിവുള്ളത് അഞ്ച് ഐ.സി.യു. ബെഡും ഒരു വെന്റിലേറ്ററും മാത്രം.
ഇടുക്കിയിൽ 3 ഐസിയു ബെഡുകളും കാസർക്കോഡ് നാലും കോട്ടയത്ത് ഏഴും മലപ്പുറത്ത് ഒമ്പതും ഐസിയു ബെഡുകളേ സർക്കാർ ആശുപത്രികളിൽ ബാക്കിയുള്ളൂ.
ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള എറണാകുളം ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്നലെ മാത്രം 4048 പേർക്ക് കോവിഡ് സ്ഥിരീകരിച്ച എറണാകുളം ജില്ലയിൽ സർക്കാർ ആശുപത്രികളിൽ ഇനി 18 ഐ.സി.യു. ബെഡുകളും 10 വെന്റിലേറ്ററുകളുമാണ് ഒഴിവുള്ളത്.
അഞ്ച് ജില്ലകളിലെഐസിയു വെന്റിലേറ്റർ കിടക്കളുടെ എണ്ണം
കൊല്ലം
ഐസിയു 0/94
വെന്റിലേറ്റർ 0/62
തൃശ്ശൂർ
ഐസിയു 5/101
വെന്റിലേറ്റർ 1/80
ഇടുക്കി
ഐസിയു 5/41
വെന്റിലേറ്റർ 15/37
കാസർക്കോഡ്
ഐസിയു 4/52
വെന്റിലേറ്റർ 24/32
കോട്ടയം
ഐസിയു 7/64
വെന്റിലേറ്റർ 6/66
മലപ്പുറം
ഐസിയു 9/99
വെന്റിലേറ്റർ 5/92
എറണാകുളം
ഐസിയു 18/113
വെന്റിലേറ്റർ 10/68
content highlights: covid icu and ventilator shortage in government hospitals in kerala