കൊച്ചി > കോവിഡ് പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വധൂവരന്മാര് നേരിട്ട് ഹാജരാവേണ്ടതുണ്ടോ എന്ന നിയമപ്രശ്നം ഹൈക്കോടതി വിശാല ബെഞ്ച് പരിഗണിക്കും. ഇക്കാര്യത്തില്‍ ഹൈക്കോടതിയിലെ വിവിധ ബെഞ്ചുകള്‍ വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ വിഷയം വിശാല ബഞ്ചിന്റെ പരിഗണനക്കയച്ചത്.