കോഴിക്കോട്: നോർക്ക റൂട്ട്സ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ ഐ.എ.എസ്. എഴുതിയ ക്രിയേറ്റിങ് വാല്യൂ ഇൻ ഹെൽത്ത് കെയർ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വലായി പ്രകാശനം ചെയ്യും. ഓഗസ്റ്റ് 26 വൈകിട്ട് അഞ്ചുമണിക്കാണ് പ്രകാശനം. നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്താണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്.
ഈയടുത്ത കാലത്താണ് മുൻപൊന്നും ഉണ്ടാകാത്ത വിധത്തിൽ ആരോഗ്യസംരക്ഷണ സേവനങ്ങൾ ഗൗരവതരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വിഷയമായത്. കോവിഡ് 19 മനുഷ്യ മനഃസാക്ഷിയെ ഉലച്ചു. സമ്പദ്വ്യവസ്ഥയെ ഛിന്നഭിന്നമാക്കുകയും ജീവിതക്രമം തെറ്റിക്കുകയും നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലെ അപാകതകൾ വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു.
ഡോക്ടർക്കും രോഗിക്കും കൂടുതൽ സംതൃപ്തി സാധ്യമാക്കുന്ന നയ-നടപടി പരിഷ്കരണങ്ങളെ കുറിച്ചാണ് ഡോ. ഇളങ്കോവന്റെ പുസ്തകം സംസാരിക്കുന്നത്. ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള രൂപരേഖകൾ ഉൾപ്പെടെയുള്ള നിർദേശങ്ങളും ഗ്രന്ഥകാരൻ മുന്നോട്ടുവെക്കുന്നു.
content highlights:creating value in health care- book written by k ellangovan IAS to be launched by chief minister