മന്ത്രി ഭീഷണിപ്പെടുത്തുകയോ ഇരയുടെ പേര് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. വിഷയം ‘നല്ലരീതിയില്‍’ പരിഹരിക്കണമെന്നാണ് ശശീന്ദ്രന് നിര്‍ദേശിച്ചത്. പരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Also Read :
ശബ്ദതാരാവലി ഉദ്ധരിച്ചായിരുന്നു നിയമോപദേശമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് യൂത്ത്ലീഗ് നേതാവായ സഹല്‍ നല്കിയ പരാതിയിലാണ് പോലീസ് റിപ്പോര്‍ട്ട്. ഇരയോട് മന്ത്രി സംസാരിച്ചിട്ടില്ല. അവരുടെ അച്ഛനോട് മാത്രമാണ് സംസാരിച്ചത്. തെന്നും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തില്‍ കേസെടുക്കാന്‍ പോലീസിനാവില്ല ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നല്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read :
വാർത്തയോട് പ്രതികരിച്ച മന്ത്രി അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും പരാതിയില്‍ സ്വാഭാവികമായ നടപടിയുണ്ടാകുമെന്നും പറഞ്ഞു. എൻസിപി നേതാവിനെതിരായ പീഡന കേസ് പിൻവലിക്കാൻ പരാതിക്കാരിയുടെ പിതാവിനോട് മന്ത്രി ആവശ്യപ്പെട്ടു എന്നായിരുന്നു ആരോപണം.