കൊച്ചി: തൃക്കാക്കര നഗരസഭയിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു. പണക്കിഴി വിവാദം കത്തി നിൽക്കുന്നതിനിടെയാണ് വിജിലൻസ് പരിശോധന. വിജിലൻസ് കൊച്ചി യൂണിറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് തൃക്കാക്കര നഗരസഭയിൽ പരിശോധന നടത്തുന്നത്.
അനധികൃത നിയമനം, ഭക്ഷ്യക്കിറ്റ് വിതരണ ക്രമക്കേട്, തോട് വൃത്തിയാക്കൽ എന്നീ പരാതികളെ തുടർന്നാണ് വിജിലൻസ് അന്വേഷണം. നിയമന വിവാദം, ഭക്ഷ്യക്കിറ്റ് വിതരണ ക്രമക്കേട്, തോട് വൃത്തിയാക്കൽ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷം വിജിലൻസിൽ നേരത്തെ പരാതി നൽകിയിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണം.
ഓണസമ്മാനമായി പണക്കിഴി നൽകിയ സംഭവത്തിൽ വിവാദങ്ങളും പ്രതിഷേധങ്ങളും കത്തി നിൽക്കുന്നതിനിടെയാണ് നഗരസഭാ കാര്യാലയത്തിൽ വിജിലൻസ് പരിശോധന നടത്തുന്നത്. അതേസമയം പ്രതിപക്ഷ കൗൺസിലർമാർ ഒരു മാസം മുൻപ് വിജിലൻസ് ഡയറക്ടർക്ക് കൊടുത്തിട്ടുള്ള പരാതികളിലാണ് വിജിലൻസ് എത്തി അന്വേഷണം നടത്തുന്നത്.
Content Highlights:Vigilance inspection in Thrikkakara municipality