ന്യൂഡൽഹി> എംപിക്കെതിരായ പീഡനപരാതിയിൽ നടപടിയില്ലെന്ന് ആരോപിച്ച് സുപ്രീംകോടതിക്കു മുന്നിൽ യുവാവിനൊപ്പം തീകൊളുത്തിയ യുവതിയും മരിച്ചു. 16ന് തീകൊളുത്തിയ യുപി ഗാസിപുർ സ്വദേശിയായ ഇരുപത്തിനാലുകാരിയാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന ഇരുപത്തേഴുകാരൻ കഴിഞ്ഞ ശനിയാഴ്ച മരിച്ചിരുന്നു. ബിഎസ്പി എംപിയായ അതുൽ റായ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതിൽ പൊലീസ് ഒത്തുകളിക്കുന്നെന്ന് ആരോപിച്ചാണ് തീകൊളുത്തിയത്.