പാർട്ടിയുടെ യശസിന് കളങ്കം ഉണ്ടാക്കിയതിനാണ് നടപടിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. സെക്രട്ടറി സ്ഥാനത്തു നിന്നും നിഖിലിനെ നേരത്തെ നീക്കിയിരുന്നു, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
പിണറായി ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലോണിനായി അപേക്ഷിച്ച യുവതിക്കാണ് ബ്രാഞ്ച് സെക്രട്ടറിയിൽ നിന്നും ദുരനുഭവം ഉണ്ടായത്. യുവതിയെ രാത്രിയിൽ വിളിച്ച് നിഖിൽ ലൈംഗിക ചുവയോടെ സംസാരിക്കുകയും നിരന്തരം മെസേജ് അയക്കുകയുമായിരുന്നു. ശല്യം തുടർന്നതോടെ ബന്ധുക്കളുമായെത്തി സെക്രട്ടറിയെ യുവതി പരസ്യമായി ചോദ്യം ചെയ്തു. നിഖിലിനെതിരെ നടപടിയെടുത്തില്ലെങ്കിൽ സൊസൈറ്റിക്ക് മുന്നിൽ നിരാഹാരം കിടക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
നിഖിലിനെതിരെ നടപടി വേണമെന്ന് സൊസൈറ്റിയുടെ പ്രസിഡന്റും മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലം പ്രതിനിധിയുമായ പി ബാലനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ വിധേയമായി സെക്രട്ടറി സ്ഥാനത്തു നിന്നും നിഖിലിനെ സസ്പെന്റ് ചെയ്തത്.