എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കൊച്ചിയിലും ബെംഗളുരുവിലും ഫാനിന്റെ അവശിഷ്ടങ്ങൾ അയച്ച് പരിശോധിച്ചിരുന്നു. കത്തിനശിച്ചത് അപ്രധാനമായ ഫയലുകളാണ്. തീപിടുത്തത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫാനിന്റെ മോട്ടോറും വയറുകളും പൂർണ്ണമായും കത്തിയിരുന്നു.
രാവിലെ 9.30 നാണ് ഫാൻ ഓണാക്കിയത്. അന്നേ ദിവസം ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഓഫീസ് അവധിയായിരുന്നു. ശുചീകരണ തൊഴിലാളികളെത്തി ഓഫീസ് സാനിറ്റൈസ് ചെയ്യുകയും ചെയ്തു. ഇവർ തിരികെ പോകുമ്പോൾ ഫാൻ ഓഫാക്കിയിരുന്നില്ലെന്നും അതാകാം തീപിടുത്തത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
2020 ഓഗസ്റ്റ് 25 നാണ് സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തം ഉണ്ടായത്. അതേസമയം, ഓഫീസിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. തീപിടുത്തം ഉണ്ടായിട്ട് ഒരു വർഷം തികയാനിരിക്കെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.