കണ്ണൂർ > ചരിത്രത്തെ വക്രീകരിക്കാൻ സംഘപരിവാർ എക്കാലത്തും ബോധപൂർവം നടത്തുന്ന അജണ്ടയുടെ ഭാഗമാണ് മലബാർ കലാപത്തെ സ്വാതന്ത്ര്യസമരമായി കാണാൻ കഴിയില്ലെന്ന നിലപാടിനും പിന്നിലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മലബാർ സമരം സ്വാതന്ത്ര്യ സമരമാണ്. അത് ആവർത്തിച്ച് പറഞ്ഞതും എഴുതിയതും കമ്യൂണിസ്റ്റ് ചരിത്രകാരൻമാരാണ്.
ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടമാണ് മലബാർ കലാപമെന്ന് ആഹ്വാനവും താക്കീതും എന്ന പുസ്തകത്തിൽ ഇഎംഎസ് എഴുതി. പിൽക്കാലത്ത് ഈ പ്രക്ഷോഭത്തെ തെറ്റായ രീതിയിൽ കൊണ്ടുപോകാൻ ചിലർ നടത്തിയ ശ്രമത്തേയും ഇഎംഎസ് പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. വാര്യംകുന്നത്ത് അഹമ്മദ് ഹാജിയുടേയും ഭഗത് സിംഗിന്റെയും ചരിത്രം പലരും വ്യത്യസ്ത രീതിയിലാണ് വിലയിരുത്തപ്പെടുന്നതെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.