കണ്ണൂർ > സിപിഐ എം 23ാം പാർട്ടി കോൺഗ്രസ് വേദി കണ്ണൂരിലെ നായനാർ അക്കാദമി ആയിരിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു എന്നിവർക്കൊപ്പം വേദിക്കായുള്ള ക്രമീകരണങ്ങൾ പരിശോധിക്കാൻ എത്തിയ കോടിയേരി മാധ്യമ് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 800 ഓളം പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. അവർക്കെല്ലാം കേരളത്തിലെ പാർട്ടിയുടെ ചരിത്രം മനസ്സിലാക്കാൻ ഉതകും വിധം സംവിധാനങ്ങൾ അക്കാദമിയിൽ ഒരുക്കും. രക്തസാക്ഷി ചുമർ തയ്യാറാക്കും സമ്മേളനം തുടങ്ങും മുമ്പ് നായനാർ മ്യൂസിയം ഒന്നാം ഘട്ടം പ്രവർത്തനം ആരംഭിക്കും. ജില്ലാ സമ്മേളന തീയതികൾക്ക് അടുത്ത സംസ്ഥാന കമ്മിറ്റി രൂപം നൽകും. സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ എറണാകുളം ജില്ലാ സമ്മേളനമായിരിക്കും ആദ്യം നടക്കുകനടക്കുകയെന്നും കോടിയേരി അറിയിച്ചു.