പാലക്കാട്> മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിന് ശേഷം അയൽവാസി ഒളിവിൽ പോയി . ഗുരുതരവസ്ഥയിലുള്ള പെൺകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽവാസിയായ ജംഷീർ (19)എന്ന യുവാവാണ് ആക്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. തിരുവിഴാംകുന്ന് മലേരിയത്ത് മദ്രസ്സക്കടുത്ത് ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.
പെൺകുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെൺക്കുട്ടിയുടെ മുറിയിൽ കയറിയാണ് ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ടെത്തിയ മുത്തശ്ശി ചവിട്ടിവീഴ്ത്തിയാണ് പ്രതി ഓടിപോയത്. പൊലീസ് അന്വേഷണം തുടങ്ങി.