കോഴിക്കോട്: മലബാർ കാലാപം ബ്രിട്ടീഷ് വിരുദ്ധമായിരുന്നെന്നും അത് ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ചരിത്രത്തെ നിരാകരിക്കാൻ കഴിയില്ല.ആർ.എസ്.എസ് പറയുന്നത് ബ്രിട്ടീഷ് നയവും വ്യാഖ്യാനവുമാണെന്നുംവിജയരാഘവൻ പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിന്റെ ഉള്ളടക്കത്തിന്റെ എല്ലാ വശങ്ങളെയും പരിശോധിച്ചാണ് അഭിപ്രായം രൂപീകരിച്ചിട്ടുള്ളത്.അങ്ങനെ സൂക്ഷ്മ പരിശോധന നടത്തിയ എല്ലാവരും ഈ സമരത്തിന്റെ ബ്രിട്ടീഷ് വിരുദ്ധതയ്ക്കാണ് പ്രധാന്യം നൽകിയത്. ആ ബ്രിട്ടീഷ് വിരുദ്ധ സമരം, ബ്രിട്ടീഷുകാരുടെ പ്രതിനിധികളായി പ്രവർത്തിച്ച ജന്മിമാർക്കും നാടുവാഴികൾക്കും എതിരായിരുന്നു. ആ നിലയിലാണ് സമരം രൂപപ്പെട്ടതെന്ന് വിജയരാഘവൻ പറഞ്ഞു.
ബ്രിട്ടീഷുകാരാണ് ജന്മി-നാടുവാഴിത്തത്തിന് നിയമപരമായ പരിരക്ഷ നൽകിയതെന്ന് ഇന്ത്യയുടെ ഭൂബന്ധങ്ങളെക്കുറിച്ചുള്ള പ്രഥമിക ധാരണയിൽ ഏറ്റവും വ്യക്തമായിട്ടുള്ള കാര്യമാണ്. സ്വഭാവികമായും അതിൽനിന്ന് രൂപപ്പെട്ട ഒട്ടേറ അനിഷ്ടസംഭവങ്ങളും അതിൽ നിന്ന് രൂപപ്പെട്ട ഭീകരമായ ചൂഷണവും ഉണ്ട്. ആ നിലയിൽ രൂപപ്പെട്ട സമരങ്ങളിൽ ഏറ്റവും സംഘടിത രൂപമുണ്ടായ പ്രക്ഷോഭങ്ങളിൽ ഒന്ന് എന്നുള്ള നിലയിലും ബ്രിട്ടീഷുകാർ ഏറ്റവും ക്രൂരമായി അടിച്ചമർത്തിയ പ്രക്ഷോഭം എന്ന നിലയിലും മലബാർ കലാപം വളരെയധികം പഠനവിധേയമായിട്ടുണ്ട്. മലബാർ കലാപ സമയത്ത് ദേശീയ പ്രസ്ഥാനങ്ങൾ കേരളത്തിൽ സജീവമായിരുന്നില്ലെന്നുംവിജയരാഘവൻ ചൂണ്ടിക്കാട്ടി.
Content Highlight: A. Vijayaraghavan press meet about Malabar rebellion