അലിയാൻസ് അരീന
ജർമൻ ഫുട്ബോൾ ലീഗിൽ ബയേൺ മ്യൂണിക്കിന് ആദ്യ ജയം. സെർജി നാബ്രിയുടെ ഇരട്ടഗോളിൽ എഫ്സി കൊളോണിനെ 3–2ന് തോൽപ്പിച്ചു. റോബർട്ട് ലെവൻഡോവ്സ്–കിയും ലക്ഷ്യം കണ്ടു. ആന്തണി മൊഡെസ്റ്റെയിലൂടെയും മാർക് ഉതിലൂടെയും കൊളോൺ ഒപ്പമെത്തിയെങ്കിലും 72–ാംമിനിറ്റിൽ നാബ്രി ബയേണിന്റെ വിജയഗോൾ കുറിച്ചു. കഴിഞ്ഞദിവസം വിടവാങ്ങിയ ഇതിഹാസതാരം യെർദ് മുള്ളർക്ക് ആദരവ് അർപ്പിച്ചാണ് ബയേൺ കളി തുടങ്ങിയത്.