ഇപ്പോൾ നടക്കുന്നത് ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമം മാത്രമാണ്. എന്ന വാട്സ്ആപ്പ് ഗ്രൂപ്പുമായി രമേശ് ചെന്നിത്തലയ്ക്കോ അദ്ദേഹത്തിന്‍റെ ഓഫീസിനോ യാതൊരു ബന്ധവുമില്ലെന്നാണ് ഓഫീസ് അറിയിച്ചിരിക്കുന്നത്.
Also Read :
ആർസി ബ്രിഗേഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രതിഷേധങ്ങൾക്ക് ആഹ്വാനം നടക്കുന്നെന്ന വാർത്താ രാവിലെ പുറത്ത് വന്നിരുന്നു. ഗ്രൂപ്പ് അഡ്മിൻമാർ ചെന്നിത്തലയുടെ വിശ്വസ്തരാണെന്നായിരുന്നു റിപ്പോർട്ട്. ഡിസിസി പട്ടിക ഇറങ്ങിയാൽ എ ഗ്രൂപ്പിനെയും ചേർത്ത് ശക്തമായ പ്രതിഷേധം നടത്തണമെന്നായിരുന്നു ഗ്രൂപ്പിലെ ആഹ്വാനം. ഇതിന്‍റെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ ഓഫീസ് വിശദീകരണം നൽകിയിരിക്കുന്നത്.
Also Read :
പുതിയ പട്ടികക്കെതിരെ ഗ്രൂപ്പിന് അതീതമായി പ്രതിഷേധം സൃഷ്ടിക്കണമെന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഹ്വാനമുള്ളത്. ‘ഡിസിസി പ്രസിഡന്‍റകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം’, ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്നവരുമായും ആശയവിനിമയം നടത്തി യോജിച്ച പോരാട്ടം നടത്തണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.