ന്യൂഡൽഹി > അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്നതിന് കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിക്കും. അഫ്ഗാനിസ്ഥാനിലെ സാഹചര്യം പാർലമെന്ററി കക്ഷി നേതാക്കളെ ധരിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്നാണിത്.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് അഫ്ഗാനിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നിർദേശം നൽകിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വീറ്റ് ചെയ്തു.
അഫ്ഗാനിൽ നിന്നുള്ള ഇന്ത്യകാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ വിശദീകരിക്കും. അഫ്ഗാനിസ്ഥാൻ താലിബാന്റെ നിയന്ത്രണത്തിലായ സാഹചര്യത്തിൽ തുടർന്ന് സ്വീകരിക്കേണ്ട നയങ്ങളും യേഗം ചർച്ച ചെയ്യും.