വീട്ടിൽ സൂക്ഷിച്ചിരുന്ന കുരുമുളകും നെല്ലും മോഷണം പോയെന്ന് വ്യക്തമാക്കി സഹോദരൻ അബ്ദുൾ സലാമാണ് പോലീസിൽ പരാതി നൽകിയത്. മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 36 കിലോ കുരുമുളകും നെല്ലും മോഷണം പോയെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ശിഹാബിനെ സംശയമുണ്ടെന്നും ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു.
കേസെടുത്ത പോലീസ് നടത്തിയ പരിശോധനയിൽ മോഷണം പോയ നെല്ല് ശിഹാബിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ നിലമേൽ മുരുക്കുമണ്ണിൽ ഉള്ള ഒരു കടയിൽ പതിനാലായിരം രൂപയ്ക്ക് കുരുമുളക് വിറ്റതായി കണ്ടെത്തി. കടയിൽ പരിശോധന നടത്തിയ പോലീസ് കുരുമുളക് കണ്ടെടുത്തു. തുടർന്ന് ശിഹാബിൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു.
സമാനമായ കേസുകൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ശിഹാബെന്ന് പോലീസ് വ്യക്തമാക്കി. ചടയമംഗലത്ത് ബാങ്കിൽ ക്യൂ നിന്നതിൻ്റെ പേരിൽ പിഴ ശിഹാബിന് പോലീസ് പിഴ ഈടാക്കിയിരുന്നു. പോലീസ് നടപടിയെ ഇയാൾ ചോദ്യം ചെയ്യുന്നതിനിടെ വിദ്യാർഥിനിയായ വിഷയത്തിൽ ഇടപെടുകയും പോലീസിനെ ചോദ്യം ചെയ്യുകയും ചെയ്തോടെ സംഭവം വിവാദമായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുകയും ചെയ്തു.
ചടയമംഗലം പോലീസിനെതിരെ ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തനിക്കെതിരെ അപമര്യാദയായി പെരുമാറിയ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിരുന്നു. അമ്മയ്ക്കും പുനലൂർ എംഎൽഎ പി എസ് സുപാലിനുമൊപ്പമാണ് ഗൗരിയും അമ്മയും മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയത്.