തിരുവനന്തപുരം
ഓണക്കിറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഗുണനിലവാരം ഉറപ്പാക്കിയാണ് കിറ്റിലെ ഭക്ഷ്യസാധനങ്ങൾ വാങ്ങിയത്. ഉപയോഗിച്ചവരിൽനിന്ന് ഒരു പരാതിയും വന്നിട്ടില്ല. ഭൂരിഭാഗം പേർക്കും കിറ്റ് കിട്ടിയില്ലെന്നായിരുന്നു ആദ്യ ആരോപണം. 70 ലക്ഷംപേർക്ക് കിറ്റ് നൽകി. ആദിവാസി ഊരുകളിലും അഗതി മന്ദിരങ്ങളിലുമെല്ലാം നേരിട്ട് എത്തിച്ചു. നഗരങ്ങളിലെ വെള്ള കാർഡുകാരാണ് ഇനി കൂടുതലും വാങ്ങാനുള്ളത്. 15 ശതമാനത്തിൽ താഴേ ഇനി വാങ്ങാനുള്ളൂ. കഴിഞ്ഞവർഷവും 17 ലക്ഷംപേർ ഓണത്തിനു ശേഷമാണ് കിറ്റ് വാങ്ങിയത്. ഏലയ്ക്ക ഗുണനിലവാരം കുറഞ്ഞതെന്നായി അടുത്ത ആരോപണം. ടെൻഡറിലൂടെ നിയമാനുസൃതമാണ് എല്ലാ ഉൽപ്പന്നവും വാങ്ങിയത്. ഗുണനിലവാരമില്ലാത്ത 18 ലോഡ് സാധനം തിരിച്ചയച്ചെന്നും മന്ത്രി പറഞ്ഞു.