ന്യൂഡൽഹി > ആദായനികുതി വകുപ്പിനുവേണ്ടി തയ്യാറാക്കിയ വെബ്സൈറ്റിൽ സാങ്കേതിക പ്രശ്നം തുടരുന്നതിന്റെ കാരണം ഇൻഫോസിസ് തലവന്‍ നേരിട്ടെത്തി വിശദീകരിക്കണമെന്ന് ധനമന്ത്രാലയം. ഇൻഫോസിസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ സലിൽ പരേഖ് തിങ്കളാഴ്ച ധനമന്ത്രി നിർമല സീതാരാമന് മുന്നിലെത്താനാണ് നിര്‍ദേശം. സൈറ്റ് നിലവിൽവന്ന് രണ്ടരമാസം കഴിഞ്ഞിട്ടും റിട്ടേണ്‍ ഫയൽ ചെയ്യാനാകുന്നില്ല. 21 മുതൽ സൈറ്റ് അപ്രത്യക്ഷമായി.
അടിയന്തര അറ്റകുറ്റപ്പണി വേണ്ടിവന്നുവെന്നും പ്രശ്നം പരിഹരിച്ചാലുടൻ ആദായനികുതിദായകരെ അറിയിക്കുമെന്നും ഇൻഫോസിസ് പ്രതികരിച്ചു. ആദായനികുതി സൈറ്റ് നവീകരിക്കാൻ സർക്കാർ 164.5 കോടി രൂപയാണ് ഇൻഫോസിസിനു നൽകിയത്.