Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘അമേരിക്ക താലിബാനെ പാലും തോക്കും കൊടുത്ത് വളർത്തി’; ‘അഫ്ഗാനിസ്ഥാനിലുള്ളത് ഭീകരതയുടെ ടൈം ബോംബ്’

by News Desk
August 21, 2021
in KERALA
0
‘അമേരിക്ക-താലിബാനെ-പാലും-തോക്കും-കൊടുത്ത്-വളർത്തി’;-‘അഫ്ഗാനിസ്ഥാനിലുള്ളത്-ഭീകരതയുടെ-ടൈം-ബോംബ്’
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: യുഎസ് സൈന്യം പിന്മാറിയതോടെ അഫ്ഗാൻ്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിനു പിന്നാലെ യുഎസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. യുഎസ് ആക്രമിച്ച മധ്യേഷ്യൻ രാജ്യങ്ങളിലെല്ലാം ഭീകരത വളര്‍ന്നെന്നും അഫ്ഗാനിസ്ഥാനിൽ ഭീകരതയുടെ ടൈംബോംബ് അവശേഷിപ്പിച്ചാണ് യുഎസ് മടങ്ങുന്നതെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ വിമര്‍ശിച്ചു.

അമേരിക്ക ആക്രമിച്ച പല രാജ്യങ്ങളും ഇന്ന് മതതീവ്രവാദത്തിൻ്റെ പിടിയിലാണെന്ന് തോമസ് ഐസക് വ്യക്തമാക്കി. ഇറാഖ്, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അമേരിക്ക വ്യവസ്ഥാപിത സര്‍ക്കാരുകളെ അട്ടിമറിച്ചാണ് ആക്രമണം നടത്തിയത്. ഈ രാജ്യങ്ങള്‍ ഇപ്പോള്‍ എവിടെയാണ് നിൽക്കുന്നതെന്ന് ആലോചിക്കണമെന്നു പറഞ്ഞ തോമസ് ഐസക് അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിവിശേഷം ലോകത്ത് പലയിടത്തും തീവ്രവാദം ശക്തിപ്പെടാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. എല്ലാ മതങ്ങളിലെയും തീവ്രവലതുപക്ഷം ലോകത്തിനു മൊത്തത്തിൽ ഭീഷണിയാകും. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം യുപി തെരഞ്‌ഞെടുപ്പിൽ ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യരാജ്യങ്ങളിൽ മതതീവ്രവാദത്തിന് താലിബാൻ ലൈസൻസാകുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

Also Read:

പല മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും മുൻപ് മതനിരപേക്ഷ മൂല്യങ്ങള്‍ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്‍കിയിരുന്നുവെന്നും ഇവിടങ്ങളിൽ കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു. എന്നാൽ ഈ സ്വാധീനം തകര്‍ക്കാനായി യുഎസ് സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വഹാബി ഇസ്ലമിനെയും ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡിനെയും പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും ഐസക് കുറിച്ചു.

സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടിയാണ് യുഎസ് ഇതരരാജ്യങ്ങളിൽ ഇടപെടുന്നതെന്ന യുഎസ് ന്യായവാദം പൊള്ളത്തരമാണെന്ന് ഐസക് അഭിപ്രായപ്പെട്ടു. “എന്നാൽ വിദ്യാഭ്യാസവും ലിംഗനീതിയും ഭൂപരിഷ്കരണവും ഉറപ്പുവരുത്തിയ അഫ്ഗാൻ സർക്കാരിനെതിരെയാണ് താലിബാനെപ്പോലുള്ള മതഭീകരതയെ വളർത്തിയത് എന്നോർക്കുമ്പോൾ ഈ വാചാടോപത്തിന്റെ പൊള്ളത്തരം ബോധ്യമാകും.” തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. താലിബാൻ്റെ ക്യാംപുകളിലേയ്ക്ക് പണവും ആയുധവും ഒഴുക്കിയത് യുഎസ് ആണെന്നും അദ്ദേഹം പറഞ്ഞു.

Also Read:

ഇത്തരം ചരിത്രവസ്തുതകള്‍ താലിബാനെ വിശുദ്ധരായി കാണുന്ന ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ളവരുടെ മുഖംമൂടി വലിച്ചു കീറുന്നുണ്ടെന്ന് താലിബാൻ പറഞ്ഞു. താലിബാൻ്റെ പ്രത്യയശാസ്ത്രം അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണ്. അവരെ ന്യായീകരിക്കുന്നവര്‍ അവരെക്കാള്‍ മനുഷ്യത്വവിരുദ്ധരാണെന്നും ഒരു ഭീകരത മറ്റൊരു ഭീകരതയ്ക്ക് അടിവളമാകുമെന്നും തോമസ് ഐസക് പറഞ്ഞു. ഇത് ജനാധിപത്യത്തിന് ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Previous Post

ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ ആർസിബിയിൽ, പരിശീലകസ്ഥാനം ഒഴിഞ്ഞ് സൈമൺ കാറ്റിച്ച്

Next Post

കൊവിഡിൽ രക്ഷിതാക്കൾ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പ്; പേര് വിട്ടുപോയെങ്കിൽ പരിഹാരം കാണും: വി ശിവൻകുട്ടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കൊവിഡിൽ-രക്ഷിതാക്കൾ-നഷ്ടമായ-കുട്ടികളുടെ-കണക്കെടുപ്പ്;-പേര്-വിട്ടുപോയെങ്കിൽ-പരിഹാരം-കാണും:-വി-ശിവൻകുട്ടി

കൊവിഡിൽ രക്ഷിതാക്കൾ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പ്; പേര് വിട്ടുപോയെങ്കിൽ പരിഹാരം കാണും: വി ശിവൻകുട്ടി

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.