തിരുവനന്തപുരം
സംസ്ഥാനത്തെ ആദ്യ മെഡിക്കൽ ഉപകരണ പാർക്ക് (മെഡിക്കൽ ഡിവൈസസ് പാർക്ക്) മൂന്നു വർഷത്തിനുള്ളിൽ സജ്ജമാകും. തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ ഒരുങ്ങുന്ന മൂന്ന് കെട്ടിടത്തിന് 24 കോടി രൂപയുടെ ഭരണാനുമതിയായി.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെ സംസ്ഥാന വ്യവസായ വികസന കോർപറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഇൻകുബേഷൻ സെന്റർ, മെഡിക്കൽ ടെസ്റ്റിങ് ആൻഡ് ഇവാലുവേഷൻ സെന്റർ, റിസോഴ്സ് സെന്റർ, അനിമൽ ഹൗസ് എന്നിവയാണ് ആദ്യം സജ്ജമാകുന്നത്. ഗവേഷണം, നവീന ഉപകരണങ്ങളുടെ നിർമാണം, പരീക്ഷണം, പുതിയ സാങ്കേതികവിദ്യകൾ, വിജ്ഞാനവിനിമയം തുടങ്ങി ആരോഗ്യരംഗത്തെ ഉപകരണ വിപണിക്കുള്ള എല്ലാ സേവനവും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഒമ്പത് ഏക്കറിൽ 286 കോടി രൂപ ചെലവിലാണ് പാർക്ക് നിർമിക്കുന്നത്.
2.6 ലക്ഷം ചതുരശ്ര അടിയിലുള്ള കെട്ടിടവും മറ്റ് സൗകര്യങ്ങളുമാണ് ഒരുക്കുക.