തിരുവനന്തപുരം
സംസ്ഥാനത്ത് 118.5 മെഗാവാട്ട് ശേഷിയിൽ 11 ജലവൈദ്യുത പദ്ധതി ആരംഭിക്കും. വൈദ്യുതിമന്ത്രിയുടെ നേതൃത്വത്തിൽ ഇതരവകുപ്പുകളിലെ മന്ത്രിമാരുമായി ചർച്ച നടത്തി സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ളവ വേഗത്തിലാക്കാൻ തീരുമാനിച്ചു.
മാങ്കുളം (40 മെഗാവാട്ട്), അപ്പർ ചെങ്കുളം (24 ), കീരിത്തോട് (12 ), ചെമ്പുകടവ് (7.5 ), വളാംതോട് (7.5 ), മാർമ്മല (ഏഴ് ), ചാത്തൻകോട്ട് നട (അഞ്ച് ), വെസ്റ്റേൺ കല്ലാർ (അഞ്ച് ), പശുക്കടവ് (നാല് ), ലാഡ്രം (3.5),പീച്ചാട് (മൂന്ന് മെഗാവാട്ട്) എന്നീ പദ്ധതികളാണ് പുതുതായി നടപ്പാക്കുന്നത്.
നാലെണ്ണം ഉടൻ
നിർമാണം പുരോഗമിക്കുന്ന നാല് ജലവൈദ്യുത പദ്ധതി മാർച്ചിനകം യാഥാർഥ്യമാകും. തൊട്ടിയാർ (40 മെഗാവാട്ട്), പൊരിങ്ങൽകുത്ത് (24 ), ഭൂതത്താൻകെട്ട് (24) അപ്പർ കല്ലാർ (രണ്ട് ) എന്നിവയാണ് അന്തിമഘട്ടത്തിലുള്ളത്. ഇതിന് പുറമേ പെരുവണ്ണാമൂഴി, പഴശ്ശിസാഗർ പദ്ധതികളും പുരോഗമിക്കുന്നു. ഇതിന് പുറമേ മാരിപ്പുഴ (ആറ് മെഗാവാട്ട്), ഓലിക്കൽ (അഞ്ച് മെഗാവാട്ട്) പദ്ധതികൾക്ക് ടെൻഡറായി.