‘കോൺഗ്രസിന്റെ പേരിൽ തടിച്ചു കൊഴുത്ത കൊടിക്കുന്നിലിന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ എന്ത് കാര്യം?’, ‘ഡിസിസി പ്രസിഡന്റ് സ്ഥാനം കൊടിക്കുന്നിലിന് പിരിയ്ക്കാൻ തീറെഴുതാൻ ഇത് തറവാട് സ്വത്തല്ല’ എന്നും പോസ്റ്ററിലുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമായെന്ന വാർത്തയ്ക്ക് പിന്നാലെയാണ് നേതാക്കൾക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്.
Also Read :
കഴിഞ്ഞദിവസം കോട്ടയത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്ററിൽ ചോദിച്ചിരുന്നത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും നഗരത്തിലുമായായിരുന്നു ഈ പോസ്റ്ററുകൾ.
Also Read :
ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരായ പ്രതിഷേധം. സേവ് കോൺഗ്രസ് എന്ന പേരിലായിരുന്നു ഈ പോസ്റ്റർ പതിച്ചത്. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർക്കെതിരെയും പോസ്റ്ററിൽ പരാമർശങ്ങൾ ഉണ്ടായിരുന്നു.