ഓണത്തിരക്ക് പ്രമാണിച്ച് സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം നേരത്തെ നീട്ടിയിരുന്നു. രാവിലെ 9 മണി മുതൽ വൈകിട്ട് എട്ട് മണിവരെ തുറക്കാനായിരുന്നു എക്സൈസ് കമ്മീഷണറുടെ നേരത്തെ ഉത്തരവിട്ടത്.
തിരക്ക് വർധിച്ചാൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടാനുള്ള സാധ്യത മുന്നിലുണ്ട്. ഇതോടെയാണ് തിരുവോണ ദിനമായ ശനിയാഴ്ച മദ്യശാലകൾ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്ന സാഹചര്യമാണുള്ളത്.
ആരോഗ്യവകുപ്പ് ഇന്ന് വൈകീട്ട് പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. 20,224 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 1,82,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 4,91,871 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,64,919 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,952 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2121 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 19,345 ആയി.