ന്യൂഡൽഹി > അടിയന്തര ഉപയോഗത്തിന് സൈഡസ് കാഡിലയുടെ സൈകോവ് ഡി കോവിഡ് വാക്സിന് അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു.
അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില ജൂലൈ ഒന്നിനാണ് അപേക്ഷ നൽകിയത്.
മുപ്പതിനായിരത്തോളം പേരിൽ നടത്തിയ പരീക്ഷണങ്ങളിൽ 66.66 ശതമാനം ഫലപ്രാപ്തിയാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്നു ഡോസ് എടുക്കേണ്ട വാക്സിൻ സൂചി ഉപയോഗിക്കാതെ ത്വക്കിലേക്ക് നല്കുന്ന തരത്തിലാണ്.