തിരുവനന്തപുരം
സംസ്ഥാനത്ത് ആദ്യമായി വാഹനത്തിലിരുന്ന് വാക്സിൻ സ്വീകരിക്കാനുള്ള സംവിധാനം തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററി’ലൂടെ ആദ്യദിനം 500 പേർ വാക്സിൻ സ്വീകരിച്ചു. ബുദ്ധിമുട്ടുള്ളവർക്ക് വൈദ്യസഹായത്തിനായി ആംബുലൻസ് സജ്ജമാണ്. സ്ലോട്ടിനായി കോവിൻ പോർട്ടലിൽ പകൽ മൂന്നുമുതൽ രജിസ്റ്റർ ചെയ്യാം.
ഡ്രൈവ് ത്രൂ വാക്സിനേഷൻ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഗവ. വിമൻസ് കോളേജിലെ കേന്ദ്രം സന്ദർശിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.