ചിറ്റൂര്‍> വാക്സിനേഷനിലും രാഷ്ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസ് ശ്രമം. ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ 28-ാം വാര്‍ഡില്‍ വയോധികര്‍ക്ക് വാക്സിന് ബുക്ക് ചെയ്യുന്നതിലാണ് ആശാ വര്‍ക്കര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചത്.
കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം പതിച്ച വോട്ടര്‍ സ്ലിപ്പിലാണ് വാക്സിന് ഇവര്‍ ടോക്കണ്‍ നല്‍കിയത്. നഗരസഭയിലെ 28-ാം വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ കൂടിയായ രാധാമണിയാണ് കൈപ്പത്തി അടയാളത്തോടുകൂടി ടോക്കണ്‍ നല്‍കിയത്.