അലക്കി വെളുപ്പിക്കാൻ ശ്രമിച്ച നയതന്ത്ര സ്വർണക്കടത്ത് കേസ് കീറി പോയ പഴന്തുണിയാണെന്ന് കോടിയേരി പരിഹസിച്ചു. ഇടതുപക്ഷത്തിനെതിരെ ജാതിമത ശക്തികളുടെ ഏകോപനത്തിനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. നഷ്ടമായ വിശ്വാസ്യത തിരിച്ച് പിടിക്കാൻ അന്ധമായ ഇടതുപക്ഷ വിമർശനം മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചുവെക്കാൻ ശ്രമം നടന്നു. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് മാധ്യമങ്ങൾ മറ്റു തരത്തിൽ ചിത്രീകരിച്ചുവെന്നും കോടിയേരി കുറ്റപ്പെടുത്തി.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. പാർട്ടി സമ്മേളനങ്ങൾക്ക് മുൻപായി ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. സംസ്ഥാന സമിതിയാകും വിഷയത്തിൽ തീരുമാനം സ്വീകരിക്കുകയെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സിപിഎം മികച്ച നേട്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്താനുള്ള കളമൊരുങ്ങുന്നത്. 2020 നവംബറിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി മാറി നിന്നതോടെ എ വിജയരാഘവനാണ് ആക്ടിങ് സെക്രട്ടറിയായി തുടരുന്നത്.