കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി വി.എ വഹാബ്, എന്നിവർക്കെതിരായുള്ള കേസ് വനിതാ ഇൻസ്പെക്ടർ അന്വേഷിക്കും.
കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിതാകുമാരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. പരാതിയുമായി ബന്ധപ്പെട്ട് പെൺകുട്ടികളിൽ നിന്ന് ഉടൻ മൊഴിയെടുക്കും.ഐ.പി.സി 354 എ,509 വകുപ്പുകൾ പ്രകാരമാണ് കേസ്.
എം.എസ്.എഫ് യോഗത്തിനിടെ ഹരിതയിലെ പെൺകുട്ടികളോട് പി.കെ നാവാസ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയതായിരുന്നു വിവാദമായത്. നിരവധി തവണ വിഷയത്തിൽ ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് പെൺകുട്ടികൾ വനിതാകമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് കേസിന്റെ തുടർ നടപടികൾ. കോഴിക്കോട് വെള്ളയിൽ സ്റ്റേഷനിൽ നൽകിയ പരാതി ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.