കൊച്ചി>മലയാള മനോരമയിൽ വന്ന തെറ്റായ വാർത്ത ദേശാഭിമാനിയുടേതാക്കി വ്യാജപ്രചരണം. കോഴിക്കോട് ഫറോക്കിൽ അന്തരിച്ച സിഐടിയു നേതാവിന്റെ ചരമവാർത്തയാണ് പ്രചരിപ്പിക്കുന്നത്.
സിഐടിയു കോഴിക്കോട് ജില്ലാകമ്മിറ്റി അംഗം ശാരദാമന്ദിരം റഹ്മാൻ ബസാർ റോഡിൽ പി ആർ സോമൻ അന്തരിച്ച വാർത്ത കൃത്യമായി ദേശാഭിമാനിയിൽ വന്നിരുന്നു.എന്നാൽ മെയ് ഇരുപതിന്റെ മലയാള മനോരമയിൽ അറുപത്തിയെട്ടുകാരനായ സോമനെ സ്വാതന്ത്ര്യസമര സേനാനിയാക്കി വാർത്ത വന്നു.
ഈ വാർത്തയാണ് ദേശാഭിമാനിയിൽ വന്നതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. തെറ്റായ വാർത്തയ്ക്ക് മനോരമ പിറ്റേന്ന് തിരുത്തും ക്ഷമാപണവും പ്രസിദ്ധീകരിച്ചിരുന്നു. ഇതൊക്കെ മറച്ചുവെച്ചാണ് പ്രചാരണം .