തിരുവനന്തപുരം > എല്ലാ വലതുപക്ഷ മാധ്യമങ്ങളും വ്യാജകഥകൾ മെനഞ്ഞിട്ടും എല്‍ഡിഎഫ് എങ്ങനെ ഭരണത്തില്‍ എത്തിയെന്ന് മാധ്യമങ്ങള്‍ പഠിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. സത്യത്തോട് കൂറ് പുലര്‍ത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു. മീഡിയ അക്കാദമിയുടെ ഓഡിയോ മാഗസിൻ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചുവക്കാൻ ശ്രമം നടന്നു. സ്വാതന്ത്ര്യദിനം സിപിഐ എം ആഘോഷിച്ചത് മാധ്യമങ്ങൾ മറ്റു തരത്തിൽ ചിത്രീകരിച്ചു. മാധ്യമങ്ങൾ നിഷ്പക്ഷരല്ല. എല്ലാവർക്കും അവരവരുടെ താൽപര്യങ്ങളുണ്ട്. എൽഡിഎഫിന്റെ ഭരണത്തുടർച്ച തടയാൻ വലതുപക്ഷ മാധ്യമങ്ങൾ പ്രവർത്തിച്ചു. വ്യാജകഥകൾ ചമച്ചു. എന്നിട്ടും എല്‍ഡിഎഫ് ഭരണത്തിൽ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങൾ പഠിക്കാൻ തയ്യാറാകണം. മാധ്യമങ്ങൾ വിശ്വസ്വത വീണ്ടെടുക്കാൻ അന്ധമായ ഇടതുപക്ഷ വിരോധം വെടിയണം. സത്യത്തോട് കൂറ് പുലര്‍ത്താന്‍ ഇനിയും തയ്യാറാകുന്നില്ലെന്നും കോടിയേരി പറഞ്ഞു.