തിരുവനന്തപുരം
അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിപ്രകാരം 75 തൊഴിൽദിനം പൂർത്തിയാക്കിയവർക്ക് 1000 രൂപ ഉത്സവബത്ത നൽകുമെന്ന് തദ്ദേശമന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. ഇതുവഴി 13,759 കുടുംബത്തിന് സഹായം നൽകാനാകും. ഇതിന് ധനവകുപ്പ് 1.37 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
പരമ്പരാഗത
തൊഴിലാളികൾക്ക് 40 കോടി
തിരുവനന്തപുരം
വരുമാനം ഉറപ്പാക്കൽ പദ്ധതി അനുസരിച്ച് പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് 40 കോടി രൂപയുടെ സാമ്പത്തിക സഹായം. കയർ വികസന വകുപ്പിന് 15 കോടി, ഖാദിഗ്രാമ വ്യവസായ ബോർഡിന് 15 കോടി, ഹാൻഡ് ലൂം ആൻഡ് ടെക്സ്റ്റൈൽസ് വകുപ്പിന് 50 ലക്ഷം, ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന് അഞ്ചുകോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. തുക കൈമാറാൻ ലേബർ കമീഷണറെ ചുമതലപ്പെടുത്തി. ഖാദി ബോർഡിന് എട്ടു കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.