“ചാനൽ ചർച്ചകളിൽ വന്നിരുന്ന് ലീഗിന് മരുന്നെഴുതുന്ന ചാനൽ ജീവികളുടെയും, ദിവസവും മൂന്നു വീതം ലീഗ് വിരുദ്ധ പോസ്റ്റിടുന്ന മേസ്തിരിക്കൊച്ചാപ്പമാരുടെയും, സൗജന്യ ഉപദേശങ്ങളൊന്നും ലീഗ് പാർട്ടിക്കു വേണ്ട. ലീഗിനു നേരെ മാധ്യമശ്രദ്ധ തിരിച്ചുവിട്ടാൽ കുഴൽപ്പണക്കടത്തും, സ്വർണക്കടത്തും, ഡോളർ കടത്തും, കരുവന്നൂർ ബാങ്ക് തട്ടിപ്പും, മരം മുറിയും, കോവിഡ് നിയന്ത്രണം കൈവിട്ടു പോയതും, എഎം ആരിഫ് എംപി ഉന്നയിച്ച അരൂരിലെ ദേശീയപാത അഴിമതിയും, ഓണക്കിറ്റിലേക്ക് ഏലയ്ക്കാ വാങ്ങിയതിൽ കയ്യിട്ട് വാരിയതും, എന്തിനേറെ പ്ലസ് വൺ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട വെട്ടിച്ചുരുക്കിയതുമടക്കം എല്ലാത്തിൽ നിന്നും രക്ഷപ്പെടാമെന്നാണോ സർക്കാർ കരുതുന്നത്?”
“ലീഗിനെതിരെ വാർത്തകൾ പടച്ചുണ്ടാക്കി എത്ര എരിവും മസാലയും ചേർത്താലും കേരളമിതൊന്നും മറക്കില്ല സഖാക്കളേ. ‘ലീഗിതാ തീർന്ന്’ എന്നും കരുതി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന എല്ലാവരോടുമാണ്. ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട.” അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.