കോഴിക്കോട്:മുസ്ലിം ലീഗിന്റെ വനിതാ വിദ്യാർത്ഥി സംഘടനയായ ഹരിതയെ മരവിപ്പിച്ചതിൽ സങ്കടമുണ്ടെന്നും വ്യക്തിപരമായും കുടുംബപരമായും സോഷ്യൽ മീഡിയയിൽ അടക്കം ഹരിത നേതാക്കൾ വേട്ടയാടപ്പെടുകയാണെന്നും എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. ഔദ്യോഗികമായും വ്യക്തിപരമായും നിരവധി തവണ നേതാക്കളോട് വിഷയം പരിഹരിക്കാൻ ആവശ്യപ്പെട്ടതാണ്. അത് നടക്കാതായതോടെയാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും ഫാത്തിമ പറഞ്ഞു.
ആരോപണ വിധേയേരായവർക്ക് വിശദീകരിക്കാൻ രണ്ടാഴ്ച സമയം നൽകിയിട്ടുണ്ട്. അതിനിടയിൽ പാർട്ടി ഉചിതമായി ഇടപെടുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഹരിതയെ മാത്രം മരവിപ്പിച്ചതിൽ പ്രതിഷേധമുണ്ടെന്നും ഫാത്തിമ ചൂണ്ടിക്കാട്ടി. എം.എസ്.എഫിന്റെ 11 ജില്ലാ കമ്മിറ്റികൾ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പാർട്ടിക്ക് കത്തയച്ചിട്ടുണ്ട്. തങ്ങൾ ഒറ്റക്കാണെന്ന് ആരും ധരിക്കേണ്ട. ഒരാൾക്കെതിരേ നടപടിയും ഒരാൾക്ക് വിശദീകരണവും എന്നത് നീതിയല്ലെന്നും ഫാത്തിമ ചൂണ്ടിക്കാട്ടി.
Content Highlights:Fathima Thahiliya Pressmeet