കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ വനിതാ കമ്മീഷനിൽ പരാതി നൽകിയതിന് പിന്നാലെ എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയെ മരവിപ്പിച്ചതിൽ പ്രതികരണവുമായി എം.കെ മുനീർ എം.എൽ.എ. ഹരിത നേതാക്കൾ കൂറച്ച് കൂടെചർച്ചയ്ക്ക് തയ്യറാവണമായിരുന്നുവെന്ന് എം.കെ മുനീർ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
സന്തുലിതമായ തീരുമാനമെടുത്തേ പാർട്ടിക്ക് മുന്നോട്ട് പോവാൻ കഴിയൂ. ചർച്ചയുടെ വാതിൽ ആരുടെ മുന്നിലും അടച്ചിട്ടില്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും എം.കെ മുനീർ പറഞ്ഞു.
ശത്രുക്കളുടെ മുന്നിൽ എറിഞ്ഞിട്ട് കൊടുക്കുന്ന നിലപാട് ഉണ്ടാവാൻ പാടില്ലായിരുന്നു. എല്ലാവരുടേയുംമുന്നിൽ ഇരയായി നിൽക്കുന്നത് മുസ്ലീംലീഗാണ്. ഹരിത നേതാക്കൾ കേസിന് പോയതിലൊന്നും തെറ്റ് പറയുന്നില്ല. അവരോട് സംസാരിച്ചതാണ്. തൃപ്തികരമല്ലാത്ത തീരുമാനം ഉണ്ടാവാത്തത് കൊണ്ടാവും കേസിന് പോയതെന്നും എം.കെ മുനീർ ചൂണ്ടിക്കാട്ടി.