കോഴിക്കോട്> എം എസ് എഫിലെ ഹരിതയുടെ നേതാക്കൾ വനിതാകമീഷന് നൽകിയപരാതി പിൻവലിക്കാൻ മുസ്ലിം ലീഗ് അന്ത്യശാസനം നൽകിയിട്ടില്ലെന്ന് എം കെ മുനീർ എംഎൽഎ.
എന്തുകൊണ്ട് പ്രശ്നം നേരത്തെ പരിഹരിച്ചില്ലെന്ന് കൈകാര്യം ചെയ്തവരോട് ചോദിക്കണമെന്നും മുനീർ വാർത്താലേഖകരോട് പറഞ്ഞു. അവർ ലീഗിന്റെ കുട്ടികളാണ്. ഇനിയും പാർട്ടിക്കായി പ്രവർത്തിക്കേണ്ടവരാണ്.
ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്നും ലീഗ് ഉന്നതാധികാരസമിതി അംഗം കൂടിയായ മുനീർ പറഞ്ഞു.















