പരീക്ഷണം വിജയിച്ചാൽ മറ്റ് നഗരങ്ങളിലേക്കുകൂടി സൗകര്യം വ്യാപിപ്പിക്കും. https:booking.ksbc.co.in എന്ന ലിങ്ക് വഴി ഓൺലൈൻ ബുക്കിങ് നടത്താം. ഓൺലൈനായി പണം അടച്ച് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കൾ സ്വന്തം മൊബൈൽ നമ്പര്‍ നൽകിയ ശേഷം ലഭിക്കുന്ന ഒടിപി നൽകി വെരിഫൈ ചെയ്യേണ്ടതുണ്ട്.
ശേഷം ഉഫഭോക്താവിന്റെ പേര്, ജനതീയ്യതി, ഇ-മെയിൽ ഐഡി പാസ്വേര്‍ഡ് എന്നിവ നൽകി പ്രൊഫൈൽ ക്രിയേറ്റ് ചെയ്യണം. ആപ്ലിക്കേഷൻ ലോഗിൻ ചെയ്താൽ ഓരോ ജില്ലകളിലേയും ചില്ലറ വിൽപ്പന ശാലകളുടേയും അവിടെ വിൽക്കുന്ന മദ്യ ബ്രാൻഡുകളുടേയും വിവരം ലഭ്യമാണ്.
മദ്യം തിരഞ്ഞെടുത്ത് കാര്‍ട്ടിൽ ചേര്‍ത്ത ശേഷം പ്ലേസ് ഓര്‍ഡര്‍ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന പേമെന്റ് ഗേറ്റ് വേ വഴി പണം അടയ്ക്കാം. തുടര്‍ന്ന് മദ്യം കൈപ്പറ്റേണ്ട സമയം ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് ലഭിക്കും. ഉപഭോക്താവിന് സന്ദേശത്തിലെ റഫറൻസ് നൽകിയ ശേഷം മദ്യം കൈപ്പറ്റാവുന്നതാണ്.