ന്യൂഡല്‍ഹി > പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ തെറ്റിധാരണ ഒഴിവാക്കാന്‍ വിദഗ്ധ സമിതിയ്ക്ക് രൂപംനല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി.
കേസ് സുപ്രീംകോടതി പരിഗണിക്കാന്‍ പോകുമ്പോഴാണ് രണ്ട് പേജുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നിക്ഷിപ്ത താല്പര്യക്കാര് തെറ്റിധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ നടന്നില്ലെങ്കില്‍ സമിതി എന്തിനെന്ന് ഹര്‍ജിക്കാര്‍ ചോദിച്ചു.
ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടുണ്ടെന്ന് 2019ല്‍ കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും കേന്ദ്രം വസ്തുതകളാണ് പറയേണ്ടതെന്നും കപില്‍ സിബല്‍ പറഞ്ഞു.
പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.