
കമ്പനികളിൽ നിന്നും നേരിട്ട് വാക്സിൻ വാങ്ങുന്നതിന് സംസ്ഥാന സർക്കാർ 29.29 കോടി രൂപയാണ് ചെലവഴിച്ചത്. ജൂലൈ 30 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 817.50 കോടി രൂപയാണ് വാക്സിൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.
29,29,97,250 രൂപയാണ് കമ്പനികളിൽ നിന്നും വാക്സിൻ നേരിട്ട് വാങ്ങുന്നതിനായി വിനിയോഗിച്ചത്. 13,42,540 ഡോസ് വാക്സിനാണ് സർക്കാർ നേരിട്ട് സംഭരിച്ചത്. അതിൽ 8,84,290 ഡോസ് വാക്സിന്റെ വില ഇതുവരെ നൽകി.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രതിരോധ സാമഗ്രികൾ സംഭരിക്കാൻ 324 കോടി രൂപ കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷന് സർക്കാർ അനുവദിച്ചിരുന്നു. പിപിഇ കിറ്റുകൾ, ടെസ്റ്റ് കിറ്റുകൾ, വാക്സിൻ എന്നിവ സംഭരിക്കുന്നതിന് 318.2747 കോടി രൂപ നടപ്പ് സാമ്പത്തിക വർഷം ഉപയോഗിച്ചു.















