Also Read :
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയര്‍ത്തിയപ്പോള്‍ പതാക തലകീഴാകുകയായിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് തലകീഴായ പതാക ഉയർത്തിയത്. പതാക ഉയര്‍ത്തിയപ്പോഴാണ് തലകീഴായതായി മനസ്സിലായത്. ഇതോടെ പതാക താഴെ ഇറക്കി വീണ്ടും ശരിയാക്കി ഉയര്‍ത്തുകയായിരുന്നു.
അതേസമയം, സിപിഎം ദേശീയ പതാകയെ അപമാനിച്ചതായി കോണ്‍ഗ്രസാണ് ആരോപിച്ചത്. എകെജി സെന്ററിൽ സിപിഎം പതാകയോട് ചേര്‍ന്നായിരുന്നു ദേശീയ പതാക ഉയര്‍ത്തിയത്. ഫ്ലാഗ് കോഡ് ലംഘിച്ചതിന് കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥൻ ആവശ്യപ്പെടുകയായിരുന്നു.
എകെജി സെന്ററിൽ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. ദേശീയ പതാക കോഡ് 2.2 (viii) പ്രകാരം ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് എകെജി സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. സിപിഎം എതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരാതി ഉന്നയിച്ചിരിക്കുന്നത്.
Also Read :
അതേസമയം, പ്രോട്ടോക്കോള്‍ ലംഘിച്ചിടട്ടില്ലെന്ന് സിപിഎം നേതാക്കള്‍ പ്രതികരിച്ചു.