Also Read :
അതേസമയം, ലൈംഗികമായി അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് നിലപാടിലാണ് ഹരിത. പോലീസ് ഹരിത ജനറൽ സെക്രട്ടറിയുടെ മൊഴിയെടുത്തു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്ന് കാട്ടി പത്ത് വനിതാ നേതാക്കളാണ് വനിതാ കമ്മീഷന് നൽകിയ പരാതി.
അതേസമയം, സംസ്ഥാന അധ്യക്ഷൻ പി കെ നവാസിനെതിരെ ഹരിതാ നേതാക്കള്‍ നൽകിയ പരാതിയിൽ വനിതാ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന് നിര്‍ദേശം നല്‍കി. പരാതിക്കാരുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മീഡിയാവൺ ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ ലീഗ് നേതൃത്വം തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് വനിതാ കമ്മീഷന്‍ നടപടിയിലേക്ക് കടന്നത്.
കോഴിക്കോട് വച്ച് ജൂണ്‍ 22 ന് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചില പരാമര്‍ശങ്ങളാണ് പരാതിയുടെ അടിസ്ഥാനം. സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് സംഘടനകാര്യങ്ങളില്‍ വനിത നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിക്കവെ വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ അത് പറയൂ എന്നാണ് പരാമര്‍ശിച്ചത്.